ഉറുഗ്വേന്‍ സൂപ്പർ താരം ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവൻ ജറാഡിന്റെ ആസ്റ്റണ്‍വില്ലയാണ് താരം ലക്ഷ്യമിടുന്നത്. നിലവിലെ ക്ലബ്ബ് സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് താരത്തിന്റെ ഗോളടിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടുന്നത്. ഈ സീസണില്‍ ഒട്ടു മിക്ക മത്സരങ്ങളിലും സുവാരസിനെ പരിശീലകന്‍ ഡിയഗോ സിമയോണി ബഞ്ചിലിരുത്തിയിരുന്നു.
ഈ സീസണില്‍ ആകെ മൂന്ന് മത്സരത്തില്‍ മാത്രമാണ് സുവാരസ് 90 മിനിറ്റും കളിപ്പിച്ചത്. മാത്രമല്ല ടീമിന്റെ മുന്നേറ്റത്തിലേക്ക് പുതിയതായി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ജാവോ ഫെലിക്‌സിനെയും ബ്രസീലിയന്‍ താരം മത്തേവൂസ് ക്യൂണയെയും ടീമില്‍ എത്തിക്കുകയും കൊറിയേറയ്ക്ക് മുന്നേറ്റത്തില്‍ അവസരം സ്ഥിരമായി കൊടുക്കുകയും ചെയ്തതോടെ 34 കാരനായ താരവുമായി കരാര്‍ നീട്ടാനും ക്ലബ്ബിന് താല്‍പ്പര്യമില്ലാതായി.
Read Also:- ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് സമനില
2020-21 സീസണില്‍ സുവാരസ് 21 ഗോളുകള്‍ ലീഗില്‍ അടിച്ച് അത്‌ലറ്റിക്കോയെ ലാലിഗ ചാമ്പ്യന്മാരാക്കുന്നതിലും ഈ സീസണിലെ ആദ്യ 13 കളിയില്‍ ഏഴു ഗോളടിക്കുകയും ചെയ്തിരുന്നു. 2020ല്‍ ബാഴ്‌സലോണ വിട്ട സുവാരസ് അത്‌ലറ്റിക്കോയിലേക്ക് തിരിച്ചെത്തുമ്പോൾ 283 കളികളില്‍ 198 ഗോളുകള്‍ അടിച്ച് ബാഴ്‌സയുടെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഗോള്‍ സകോററായിട്ടാണ് ക്യാമ്പ് ന്യൂ വിട്ടത്.
Post Your Comments