ന്യൂഡൽഹി: സ്വീഡനിൽ നിന്നും എടി4 ലോഞ്ചർ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. ശത്രുക്കൾക്കെതിരെ ഉപയോഗിക്കാവുന്ന മിനി റോക്കറ്റ് ലോഞ്ചറുകളാണ് എടി4. സ്വീഡിഷ് കമ്പനിയായ സാബ് ആണ് ഇതിന്റെ നിർമ്മാതാക്കൾ.
ഹെലികോപ്റ്ററുകൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ തുടങ്ങി എന്തിനെയും ഛിന്നഭിന്നമാക്കാൻ ഇവയ്ക്കു സാധിക്കും. ഹ്രസ്വമായ ദൂരപരിധിക്കുള്ളിൽ നിന്നും ശത്രുക്കളെ നശിപ്പിക്കാനും ശേഷിയുള്ളതാണിത്. നൈറ്റ് വിഷൻ സംവിധാനമുള്ള ഈ ലോഞ്ചറുകൾക്ക് 500 മീറ്റർ വരെ പ്രഹരപരിധിയുണ്ട്. 8 കിലോഗ്രാം ഭാരം വരുന്ന ഇവ, അനായാസം തോളിൽ വെച്ച് വിക്ഷേപിക്കാൻ സാധിക്കും.
ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വൈയ്ദ ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനിലും മധ്യേഷ്യൻ രാജ്യങ്ങളിലും അമേരിക്ക ഉപയോഗിക്കുന്നത് സ്വീഡന്റെ ഇത്തരത്തിലുള്ള ആയുധങ്ങളാണ്.
Post Your Comments