ന്യൂഡൽഹി: യു.എസിലെ സീ ഡ്രാഗൺ സൈനിക അഭ്യാസത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ പി8ഐ വിമാനങ്ങൾ. അമേരിക്കയിൽ നടന്ന മൾട്ടിനാഷണൽ ആന്റി സബ്മറൈൻ വാർഫെയർ സീ ഡ്രാഗൺ-22 എന്ന അഭ്യാസത്തിലാണ് ഇന്ത്യൻ നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് യുദ്ധവിമാനം പി8ഐ പങ്കെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജനുവരി 19 മുതൽ 22 വരെയാണ് അമേരിക്കയിലെ ഗുവാമിൽ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. രാജ്യങ്ങൾക്കിടയിൽ പരസ്പര ധാരണ വർദ്ധിപ്പിക്കുകയാണ് ഈ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. സമുദ്ര മേഖലയിൽ ഉയർന്നുവരുന്ന പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ വെല്ലുവിളികളെ കൂടുതൽ അടുത്തറിയാനും ഈ അഭ്യാസം സഹായമാകും. ആറ് രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിൽ പങ്കെടുത്തത്.
അമേരിക്ക, ഇന്ത്യ, ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് അഭ്യാസ പ്രകടനത്തിൽ പങ്കാളികളായിരുന്നത്. ഈ രാജ്യങ്ങളിൽ നിന്നും പി8എ, പി8ഐ, പി1, സിപി140 അറോറ, പി3സി ഓറിയോൺ മാരിടൈം റെക്കണൈസൻസ് എന്നീ യുദ്ധവിമാനങ്ങളാണ് അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments