കാബൂള്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി താലിബാന്‍ രംഗത്ത്. അഫ്ഗാനില്‍ ഭരണം നടത്താന്‍ സമ്മതിക്കാത്ത ഭീകര സംഘടനകളെ സംരക്ഷിക്കുന്നത് പാകിസ്താനെന്ന് താലിബാന്‍ ആരോപിച്ചു. ഇമ്രാന്‍ ഐ.എസ്.ഐയുടെ കയ്യിലെ പാവയാണെന്നാണ് ഏറ്റവുമൊടുവില്‍ പ്രതികരിച്ചത്.
Read Also : ലോക്ക്ഡൗൺ അവസാനമാർഗം മാത്രം: പുതിയ ക്ലസ്റ്റർ മാനേജ്‌മെന്റ് മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രി
അതേസമയം, താലിബാനെതിരെ പോരാടുന്ന തദ്ദേശീയ സേനയായ നാഷണല്‍ റെസിസ്റ്റന്റ് ഫോഴ്സ് കൂടുതല്‍ ആയുധ സജ്ജരായെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. അഹമ്മദ് മസൂദിന്റെ നേതൃത്വത്തില്‍ പഞ്ചശീര്‍ കേന്ദ്രീകരിച്ച് പോരാടിയ നാഷണല്‍ റെസിസ്റ്റന്റ് ഫോഴ്സ് കൂടുതല്‍ ശക്തരായെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ജനങ്ങളോട് നിശബ്ദരാകരുതെന്നും നമ്മള്‍ അടിമകളല്ലെന്നും അഫ്ഗാന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കും വരെ ശക്തമായി പോരാടണമെന്നും അഹമ്മദ് മസൂദ് പറഞ്ഞു. അധികാരമേറി അഞ്ചുമാസം കഴിഞ്ഞിട്ടും താലിബാനെതിരെ നിരന്തരം പോരാടുകയാണ് തദ്ദേശീയ സേന.
Post Your Comments