COVID 19Latest NewsKeralaNewsHealth & Fitness

ലോക്ക്ഡൗൺ അവസാനമാർഗം മാത്രം: പുതിയ ക്ലസ്റ്റർ മാനേജ്‌മെന്റ് മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രി

ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ ലാർജ് ക്ലസ്റ്റർ. അഞ്ച് ക്ലസ്റ്ററുകൾ ഉണ്ടായാൽ കളക്ടറെയും ഭരണകൂടത്തെയും അറിയിച്ച് സ്ഥാപനം അടയ്ക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ അവസാന മാർഗമായി മാത്രമേ ലോക്ക്ഡൗൺ നടപ്പാക്കൂ എന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി പുതുക്കിയ ക്ലസ്റ്റർ മാനേജ്‌മെന്റ് മാനദണ്ഡങ്ങൾ പുറത്തിറക്കി. പുതുക്കിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ഒരു സ്ഥാപനത്തിലെ പത്ത് പേർ പോസിറ്റീവായാൽ ലാർജ് ക്ലസ്റ്ററായി പരിഗണിക്കും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകൾ ഉണ്ടാകുന്ന പക്ഷം, ജില്ലാ കലക്ടറേയും ഭരണകൂടത്തെയും അറിയിച്ച് സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടയ്ക്കണം. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും പ്രത്യേക ടീം രൂപീകരിക്കണം. സ്ഥാപനത്തിൽ രോഗം പടരുന്നുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ടീം കൃത്യമായി നിരീക്ഷിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധന നിർബന്ധമാണ്. പനിയുള്ളവർ പുറത്തേക്ക് ഇറങ്ങുകയോ മറ്റുള്ളവരോട് ഇടപഴകുകയോ ചെയ്യരുത്.

Also read : കോവിഡ് വ്യാപനം : പി.എസ്.സി പരീക്ഷകൾക്ക് മാറ്റം

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 100 ശതമാനം ആൾക്കാർക്കും ആദ്യ ഡോസ് നൽകിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്സിനേഷന് കേന്ദ്ര സർക്കാർ കേരളത്തിനായി നൽകിയ ലക്ഷ്യംവെക്കേണ്ട സംഖ്യ പൂർത്തീകരിച്ചു. ഇതിനാലാണ് 100 ശതമാനം ആൾക്കാരും ആദ്യ ഡോസ് സ്വീകരിച്ചെന്ന് പ്രഖ്യാപിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button