ഫ്രിഡ്ജില്‍ മാംസം എത്രനാള്‍ കേടുകൂടാതെ ഇരിക്കും ?

ദിവസങ്ങളോളം ഫ്രിഡ്ജില്‍ വെക്കുന്നതിലൂടെ ചില ഭക്ഷ്യ വസ്തുക്കള്‍ക്ക് രാസമാറ്റം സംഭവിച്ച് ആരോഗ്യത്തിന് ഹാനികരമായി തീരാം

മാംസാഹാരം കഴിക്കുന്ന നമ്മള്‍ തീര്‍ച്ചയായും കഴിക്കുന്ന മാംസം ശുദ്ധമാണോ എന്ന് തുടങ്ങിയ കാര്യങ്ങളിലൊക്കെ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ ഏറ്റവും കൂടുതല്‍ അസുഖം നമ്മളിലേക്ക് കയറിക്കൂടുന്നത് ഇങ്ങനെയുള്ള ഭക്ഷണരീതിയിലൂടെയാണ്. മാംസം തയ്യാറാക്കുന്ന അറവുശാല തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയോടെയാണോ പരിപാലിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ നാം ജാഗ്രത പാലിക്കണം.

കൂടുതലായും നമ്മള്‍ ഫ്രിഡ്ജില്‍ മാംസം സൂക്ഷിക്കുമ്പോള്‍ എത്രനാള്‍ കേടുകൂടാതെ ഇരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണം.

ദിവസങ്ങളോളം വെക്കുന്നതിലൂടെ ചില ഭക്ഷ്യ വസ്തുക്കള്‍ക്ക് രാസമാറ്റം സംഭവിച്ച് ആരോഗ്യത്തിന് ഹാനികരമായി തീരാം. ചിലതില്‍ ബാക്ടീരിയകള്‍ വളരാം. അത് പിന്നീട് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാവും. അതിനാലാണ് ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ വെക്കുന്ന സമയ പരിധി അറിയണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നത്.

Read Also : കത്തിയെടുത്ത് കുത്തി, ശേഷം തല വെട്ടി എടുത്ത് കവറിലാക്കി: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ

ഇറച്ചി എത്രകാലം ശീതീകരിച്ച് സൂക്ഷിക്കാനാവുമെന്ന് നോക്കാം..

1. ഗ്രൗണ്ട് മീറ്റ്

പൗള്‍ട്രി പോര്‍ക്ക്, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റില്‍ ഉള്‍പ്പെടുന്നത്. ഇവ കൂടിയാല്‍ രണ്ടു ദിവസം മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളൂ. പാകം ചെയ്ത ശേഷമാണെങ്കില്‍ നാലു ദിവസം വരെ വെക്കാം.

2. റോ പൗള്‍ട്രി

ഇത് ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. എന്നാല്‍ സീറോ ഡിഗ്രിയില്‍ ഇവ ഒരു വര്‍ഷം വരെ ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

3. സോസേജുകള്‍

സംസ്‌കരിക്കാത്ത സോസേജുകള്‍ ഒരു ദിവസത്തിനുള്ളിലും സംസ്‌കരിച്ചവ ഒരാഴ്ചയ്ക്കുള്ളിലും കഴിക്കണം. എന്നാല്‍ ഫ്രീസ് ചെയ്താണ് വെക്കുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കേടാകാതിരിക്കും.

4. ഹോട്ട് ഡോഗ്സ്

ഹോട്ട് ഡോഗ്സ് രണ്ടാഴ്ച്ചയോളം കേടു കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രീസറിലാണെങ്കില്‍ ഒരു മാസം വരെ വെക്കാന്‍ കഴിയും.

Share
Leave a Comment