തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ എല്ലാ പരിപാടികളും നടത്താവൂ.. സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും വാര്‍ത്താസമ്മേളനങ്ങളും സന്ദര്‍ശനങ്ങളുമെല്ലാം നടത്താവൂ. ഇതില്‍ രാഷ്ട്രീയകക്ഷി ഭേദമൊന്നുമില്ല. എല്ലാവര്ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണം’- വീണാ ജോര്‍ജ് പറഞ്ഞു.
‘കേരളം വീണ്ടും അടച്ച് പൂട്ടലിലേക്ക് പോകണോ എന്നും വീണാ ജോര്‍ജ് ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കപ്പെടണോ? ഇതെല്ലാം ഒഴിവാക്കാനാണ് പുതിയ കോവിഡ് പ്രോട്ടോകോള്‍. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്’- വീണാ ജോര്‍ജ് പറഞ്ഞു.
Read Also: ജനുവരി 24 മുതൽ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും: തിരുമാനവുമായി അബുദാബി
‘ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശാസ്ത്രീയമായ മാനദണ്ഡ പ്രകാരമാണിത്. സ്ഥാപനങ്ങളില്‍ 10ലധികം പേര്‍ക്ക് രോഗം വന്നാല്‍ അത് ലാര്‍ജ് ക്ലസ്റ്റര്‍ ആകും. ഇത്തരത്തില്‍ അഞ്ച് ലാര്‍ജ് ക്ലസ്റ്റര്‍ ഉണ്ടായാല്‍ 5 ദിവസത്തേക്ക് അടയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അടച്ചുപൂട്ടല്‍ അവസാന മാര്‍ഗം മാത്രമായിരിക്കും’- മന്ത്രി അറിയിച്ചു
Post Your Comments