ബെർലിൻ : മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ മ്യൂണിക് ആർച്ച്ബിഷപ്പായിരിക്കെ കുട്ടികൾക്ക് നേരെ നടന്ന ലൈംഗികാതിക്രമക്കേസിൽ പ്രതികളായ പുരോഹിതർക്കെതിരെ നടപടിയെടുത്തില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജർമനിയിലെ വെസ്റ്റ്ഫാൽ സ്പിൽകെർ വാസിൽ എന്ന നിയമസ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കത്തോലിക്കാപള്ളിയാണ് സ്ഥാപനത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. നാല് ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തിൽ കാര്യങ്ങൾ അറിയാമായിരുന്നെങ്കിലും ബെനഡിക്ട് നടപടിയെടുത്തില്ല. പുരോഹിതൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷവും അദ്ദേഹത്തെ ചർച്ചിന്റെ ചുമതലകളേൽപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ബെനഡിക്ടുമായി സംസാരിച്ചശേഷമാണ് സ്ഥാപനം റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് പരിശോധിക്കുമെന്ന് വത്തിക്കാൻ പറഞ്ഞു.
Read Also : മുഖത്തെ എണ്ണമയം കുറയ്ക്കാന്‍..!
1977 മുതൽ 1982 വരെയാണ് ബെനഡിക്ട് മ്യൂണിക് ആർച്ച് ബിഷപ്പായിരുന്നത്. സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments