പ്രാഗ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി മനഃപൂര്‍വം കോവിഡ് രോഗബാധിതയായ ഗായിക മരിച്ചു. ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരിച്ചത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. എന്നാൽ, കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ഹനാ ഹോർക തയ്യാറായിരുന്നില്ല. തുടർന്ന് ഇവർ അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോവിഡ് രോഗികളുമായി ഇടപഴകി തനിക്കും രോഗം വരുത്തി വെയ്ക്കുകയായിരുന്നു.
Read Also : രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം..!
ഹനയുടെ ഭർത്താവിനും മകനുമാണ് ആദ്യം കോവിഡ് ബാധിച്ചത്. ഹനയോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടെങ്കിലും, രോഗം പിടിപെടണമെന്ന ലക്ഷ്യത്തോടെ ഇവർ ഭർത്താവിനും മകനുമൊപ്പം കഴിഞ്ഞു. തുടർന്നാണ് ഇവർക്കും രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവർ കോവിഡ് മുക്തയായെന്നും, ഇനി പരിപാടിയിൽ പങ്കെടുക്കാൻ തടസ്സമില്ലെന്നും പറഞ്ഞ് രണ്ട് ദിവസം മുൻപ് സോഷ്യൽമീഡിയയിൽ കുറിപ്പ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹനാ ഹോര്‍കയുടെ മരണവിവരം പുറത്ത് വന്നത്.
Post Your Comments