കാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ കോവിഡ് കുതിച്ചുയർന്ന സാഹചര്യത്തിൽ എല്ലാ പരിപാടികളും വിലക്കി കലക്ടറുടെ ഉത്തരവിറങ്ങിയിട്ടും സി.പി.എം ജില്ല സമ്മേളനം മാറ്റിയിരുന്നില്ല. മടിക്കൈയിൽ ഞായറാഴ്ച വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.
Post Your Comments