കൊച്ചി: പള്ളി നിർമാണ അനുമതിക്കെതിരായ ഹർജി ഹൈകോടതി തള്ളി. മതമൈത്രി രാജ്യപുരോഗതിക്കും മൗലികാവകാശ സംരക്ഷണത്തിനും നൽകുന്ന സംഭാവന വളരെ വലുതാണെന്ന് ഹൈകോടതി. ജനങ്ങൾക്കിടയിൽ ആഴത്തിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കാൻ ആരും ശ്രമിക്കുമെന്ന് കരുതാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊല്ലം ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ മുസ്‍ലിം പള്ളി നിർമിക്കാൻ അനുമതി നൽകിയതിനെതിരെ കരുനാഗപ്പള്ളി സ്വദേശികളായ മോഹനൻ, ശശി എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്.
Post Your Comments