AlappuzhaNattuvarthaLatest NewsKeralaNews

ബൈ​ക്ക് മറ്റൊരു ബൈക്കിൽ ഉടക്കി നിയന്ത്രണം വിട്ട് മ​റി​ഞ്ഞ് അപകടം : ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

എ​റ​ണാ​കു​ള​ത്തു നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ മ​റ്റൊ​രു ബൈ​ക്ക് ഇ​വ​രു​ടെ ബൈ​ക്കി​ൽ ഉ​ട​ക്കി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു

തു​റ​വൂ​ർ: ബൈ​ക്ക് മ​റി​ഞ്ഞു​ണ്ടായ അപകടത്തിൽ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ വി​ഷ്ണു​ഭ​വ​നി​ൽ പ്ര​ദീ​പ് (55), ഭാ​ര്യ സു​മ (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞദി​വ​സം വൈ​കുന്നേരം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ദേ​ശീ​യപാ​ത​യി​ൽ ച​ന്തി​രൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​നു ​സ​മീ​പം വെച്ചാണ് അപകടമുണ്ടായത്.

എ​റ​ണാ​കു​ള​ത്തു നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ മ​റ്റൊ​രു ബൈ​ക്ക് ഇ​വ​രു​ടെ ബൈ​ക്കി​ൽ ഉ​ട​ക്കി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. അപകടത്തിൽ പ്ര​ദീ​പി​ന്‍റെ കാ​ലൊ​ടി​യുകയും സു​മ​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു.

Read Also : അയ്യായിരം വച്ച് കൈക്കൂലി ചോദിച്ച് 5 കോർപ്പറേഷൻ ഉദ്യോഗസ്ഥർ : മിൽ തുടങ്ങാനെത്തിയ യുവതി രേഖകൾ വലിച്ചുകീറി മുഖത്തെറിഞ്ഞു

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദ​മ്പ​തി​ക​ളെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button