അബുദാബി: അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 2021-ൽ മാത്രം ഇത്തരത്തിലുള്ള 2750 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പിഴ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.
ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് 2000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അനുമതി കൂടാതെ വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നവർക്കും, വാഹനങ്ങളുടെ സൈലൻസർ ഊരിമാറ്റുന്നവർക്കും 1000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്നും പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Read Also: കൗമാരക്കാരിയെ കണ്ടക്ടര്‍ പീഡിപ്പിച്ചത് കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ വെച്ച്
Post Your Comments