ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റുകൾ വൻ വളർച്ച രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി കണക്കുകൾ. 40 ശതമാനം വാർഷിക വളർച്ചയാണ് ഡിജിറ്റൽ പെയ്മെന്റുകളിൽ ഉണ്ടായിരിക്കുന്നത്.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2020 സെപ്റ്റംബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 2020-ൽ,217.74 -ൽ നിന്നിരുന്ന ഡിജിറ്റൽ പെയ്മെന്റ് ഇൻഡക്സ്, ഒരു വർഷം കൊണ്ട് 270.59ലേക്കും അവിടെ നിന്ന് 304.06-ലേക്കും വളർന്നു.
വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ പെയ്മെന്റുകൾ അളക്കാനുള്ള 5 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്ക് ഈ പഠനം നടത്തിയത്.
Post Your Comments