ജയ്പൂര്‍: ഭാര്യയെ കൊലപ്പെടുത്താന്‍ ഡോക്ടര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ശ്രമിച്ച 35കാരനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. ജലാവാര്‍ സിറ്റി പൊലീസ് പരിധിയിലെ എസ്ആര്‍ജെ ആശുപത്രിയിലെ സര്‍ജനായ അഖിലേഷിനെ 35കാരനായ ഒരു യുവാവ് ഭാര്യയെ കൊലപ്പെടുത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചും പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും സമീപിച്ചു. സര്‍ജന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
read also: ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ: വിശദവിവരങ്ങൾ
മംഗല്‍ സിങ് എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ വീട്ടില്‍ വന്നാണ് യുവാവ് സഹായം അഭ്യര്‍ഥിച്ചതെന്നും ഡോക്ടർ പറയുന്നു. കഴിഞ്ഞ നാലഞ്ചു ദിവസമായി യുവാവ് തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു വിളി. തുടര്‍ന്ന് വീട്ടില്‍ വന്നു കണ്ടപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവ് സഹായം അഭ്യര്‍ഥിച്ചതെന്നും ഡോക്ടറുടെ പറയുന്നു.
Post Your Comments