കൊച്ചി: ഡൽഹി സ്വദേശിനിയായ സ്ത്രീയുടെ മക്കളെ കേസിൽ കൊടുക്കാതിരിക്കാൻ പോലീസ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസ് ഡയറക്ടറെ കക്ഷി ചേർത്തു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ പുരോഗതി.
പ്രാഥമിക അന്വേഷണം നടത്തി, അടുത്തതായി പരിഗണിക്കുന്ന തീയതിയായ ഫെബ്രുവരി 11 ന് മുൻപ് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പോലീസ് തെറ്റ് ചെയ്താൽ ഭരണകൂടം സംരക്ഷിക്കില്ലെന്നുള്ള കാലം വന്നാൽ എല്ലാം ശരിയാകുമെന്ന് നിരീക്ഷിച്ച കോടതി, സംസ്കാരവും സത്യസന്ധതയും ഉത്തരവാദിത്വമുള്ള പോലീസുകാരെയാണ് സമൂഹത്തിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി.
പെൺകുട്ടികളെ കണ്ടെത്താനായി പോയ പോലീസ്, ചിലവിനായി അവരിൽ നിന്ന് തന്നെ പണം വാങ്ങിയിരുന്നു. ഈ വിവരം കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ തന്നെയുണ്ട്. അതിനാൽ, അഴിമതി നിരോധന നിയമം ബാധകമാകുമെന്നും വിജിലൻസിന് പ്രാഥമിക അന്വേഷണം നടത്താമെന്നും അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് വിജിലൻസ് ഡയറക്ടറെ കക്ഷിചേർത്തത്
Post Your Comments