ദോഹ: ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്തണം ഏർപ്പെടുത്തുമെന്ന് ഖത്തർ. ജനുവരി 21 മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ‘എ റിംഗ് റോഡ്’ ദിശയിലേക്ക് രണ്ട് വരികൾ മാത്രം തുറന്ന് കൊടുക്കുന്ന രീതിയിൽ ഒരു ദിശയിലേക്ക് മാത്രമായി ട്രാഫിക് നിയന്ത്രിക്കുമെന്നാണ് പബ്ലിക് വർക്ക്‌സ് അതോറിറ്റി വ്യക്തമാക്കിയത്. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Post Your Comments