ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുമ്പോഴും രാജ്യത്ത് മാറ്റമില്ലാത്തെ പെട്രോള്‍, ഡീസല്‍ വില. ക്രൂഡോയില്‍ വില 2014 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 88.11 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് 86.55 ഡോളറാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തും ഇന്ധന വിലയില്‍ വീണ്ടും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം നവംബര്‍ 4ന്പെട്രോള്, ഡീസല്‍ എക്സൈസ് ഡ്യൂട്ടിയില്‍ യഥാക്രമം അഞ്ച്, പത്ത് രൂപയുടെ കുറവു വരുത്തിയശേഷം രാജ്യത്ത് ചില്ലറ വില്പന വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്ധനവില നികുതിയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും കുറവുവരുത്തിയിട്ടുണ്ട്.രണ്ടു മാസത്തിലേറെയായി പെട്രോള്‍, ഡീസല്‍ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല.
പ്രാദേശിക സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) 30% ല്‍ നിന്ന് 19.40% ആയി കുറച്ചതിന് ശേഷം ഡിസംബര്‍ 1 ന് ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഏറ്റവും പുതിയ മാറ്റം നിലവില്‍ വന്നു.പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. വാറ്റ് അല്ലെങ്കില്‍ ചരക്ക് ചാര്‍ജുകള്‍ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ ചില്ലറ പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
Post Your Comments