പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. ഡിസ്കിന്റെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്.എന്നിരുന്നാലും, വേദന തുടരുകയാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ കാണണം. ഇപ്പോഴിതാ നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ശരീരഭാരം അമിതമായി വർധിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ക്യത്യമായൊരു ഡയറ്റ് പിന്തുടരുക, ഒപ്പം ബോഡി മാസ് ഇൻഡക്സ് നിയന്ത്രണത്തിലാക്കുക.
രണ്ട് മണിക്കൂറിൽ കൂടുതൽ ഒരേ സ്ഥാനത്ത് ഇരിക്കരുത്. അഞ്ച് മിനുട്ട് ഇടവേള എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നടുവിന് ചൂട് പിടിക്കുന്നതും ഐസ് കൊണ്ട് പിടിക്കുന്നതും നടുവേദനയുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.
Read Also : എന്തിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കിയത്: കെ റെയിൽ വിഷയത്തിൽ കേരളത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി
ശരിയായ ഒരു ശരീരഭാവം നിലനിർത്തുക. നേരെ ഇരിക്കുക, മുന്നോട്ട് കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കുക. തുടർച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും.
Post Your Comments