തളിപ്പറമ്പ്: തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു. തളിപ്പറമ്പ് – മണക്കടവ് റൂട്ടിലോടുന്ന ‘ദേവി’ ബസാണ് തകർത്തത്. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഇരു ഗ്ലാസുകൾ തകർത്തു. മാത്രമല്ല ബസിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ബസെടുക്കാനെത്തിയപ്പോഴാണ് ജീവനക്കാർ ഗ്ലാസ് തകർത്തതായി കണ്ടത്. പരിശോധിച്ചപ്പോൾ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ടതായും കണ്ടെത്തി.
നാലുവർഷത്തോളമായി ബസ് കാക്കാത്തോട് ബസ്സ്റ്റാൻഡിലാണ് രാത്രികാലങ്ങളിൽ നിർത്തിയിടാറുള്ളത്. ബുധനാഴ്ച പുലർച്ചയോടെയാണ് സാമൂഹികവിരുദ്ധർ ബസ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read Also : വൈഫ് സ്വാപ്പിങ്: യുവതിയോട് ഏറ്റവും ക്രൂരത കാട്ടിയെന്ന് പറയുന്ന ഒളിവിൽ പോയ പാലാ സ്വദേശിയായ പ്രതി പിടിയിൽ
മുൻ ഗ്ലാസ് പൂർണമായി അടിച്ചുതകർക്കുകയും പിറകിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയുമാണ് ചെയ്തത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ബസ് ജീവനക്കാർ പറയുന്നു.
തുടർന്ന് ജീവനക്കാർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments