കൊച്ചി : കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കിയപ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി. സീരിയൽ താരം സൂര്യ താരയ്‌ക്കാണ് സ്വർണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് ഇവർ താമസിക്കുന്നത്.
കൊച്ചി ഏരൂരിലെ ഒരു കടയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇവർ മാവ് വാങ്ങിയത്. പിറ്റേന്ന് ദോശ ഉണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടെത്തിയത്. ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ കഴിക്കാനെടുത്തപ്പോഴാണ് അതിനുള്ളിൽ മൂക്കുത്തി തിളങ്ങുന്നത് കണ്ടത്. ഉരച്ച് നോക്കി സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു.
തൃപ്പൂണിത്തുറിയിലെ ഒരു പ്രമുഖ കമ്പനിയുടേയുതാണ് ദോശമാവ്. മാവ് പായ്‌ക്ക് ചെയ്തപ്പോൾ മൂക്കുത്തി ഊരി വീണതാകാമെന്ന് കരുതുന്നു. കുട്ടികളോ മറ്റോ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിൽ എത്തുമായിരുന്നെന്ന് സൂര്യ താരയുടെ അമ്മ കാർത്തിക പറഞ്ഞു.
Post Your Comments