ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും ഡ്രോണ്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് അതിര്‍ത്തി സുരക്ഷ സേന പിടികൂടി. പഞ്ചാബിലെ അമൃത്സര്‍ സെക്ടറില്‍ നിന്നാണ് സേന മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഏഴ് കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്നാണ് അതിര്‍ത്തി സുരക്ഷ സേന അറിയിച്ചത്. ദേശദ്രോഹികള്‍ ഡ്രോണ്‍ മാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിര്‍ത്തിയില്‍ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് അതിര്‍ത്തിയില്‍ ഡ്രോണുകളുടെ ശബ്ദം കേട്ടത്. ശേഷം സൈന്യം ഡ്രോണിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഭീകരരുടെ നീക്കമാണിതെന്ന് കരുതി മറ്റ് സേനാംഗങ്ങളെ വിവരമറിയിച്ചതായി സുരക്ഷ സേന വ്യക്തമാക്കി.
ഓരോ കിലോ വീതമുള്ള ഏഴ് പാക്കറ്റ് ഹെറോയിനാണ് ഡ്രോണില്‍ നിന്നും വീണതെന്നാണ് സേന അറിയിച്ചത്. അതിര്‍ത്തിവഴിയുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നതിനാല്‍ സുരക്ഷ സേന വളരെ അധികം ജാഗ്രത പാലിക്കുന്നുണ്ടെന്ന് അതിര്‍ത്തി സുരക്ഷ സേന ട്വിറ്ററില്‍ കുറിച്ചു.
Post Your Comments