Latest NewsKeralaCinemaMollywoodNewsEntertainment

ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ, കഴിഞ്ഞ ജന്മം നിങ്ങൾ എന്റെ ആരായിരുന്നു?’ ശാന്തിവിള ദിനേശ് പറയുന്നത്

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തിയത് ഏറെ ചർച്ചയായിരുന്നു. സിനിമാ സീരിയൽ സംവിധായകൻ ശാന്തിവിള ദിനേശ് ആയിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. കേസിൽ ദിലീപിനെതിരെ ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ശാന്തിവിള രംഗത്ത് വന്നിരുന്നു. ദിലീപിനെതിരെ നടക്കുന്നത് വൻ ഗൂഡാലോചന ആണെന്ന് പരസ്യ ശബ്ദം ഉയർത്തിയവരിൽ ഒരാളാണ് ശാന്തിവിള ദിനേശ്. അതിനാൽ തന്നെ, അദ്ദേഹത്തിന് നേരെയും വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. ഇതോടെ, ശാന്തിവിള ദിനേശിന് പിന്തുണയുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ സജീവമാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി പലതവണ ശബ്ദമുയർത്തിയ ആളാണ് ശാന്തിവിള ദിനേശ്. ദിലീപ് അറസ്റ്റിലായ സമയത്തെല്ലാം മാധ്യമങ്ങളിലും ചർച്ചകളിലും കേസിൽ തനിക്ക് തോന്നിയ സംശയങ്ങൾ പലതവണ ഉയർത്തിക്കാണിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ, അപ്പോഴൊക്കെ ദിലീപിന്റെ ‘സുഹൃത്ത്’ ആയതിനാലാണ് താരത്തെ പിന്തുണയ്ക്കുന്നതെന്നായിരുന്നു വിമർശകർ ഉന്നയിച്ചത്. എന്നാൽ, ദിലീപ് അറസ്റ്റിലായി, ജയിലിൽ നിന്നും ഇറങ്ങുന്നത് വരെ തനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുമായിരുന്നില്ല എന്ന് ശാന്തിവിള ദിനേശ് തന്നെ വെളിപ്പെടുത്തി രംഗത്ത് വന്നു.

Also Read:‘യോഗി യു.പി നിയമസഭയിൽ എത്തരുത്, യോഗിക്കെതിരെ ഞാനുണ്ടാകും’: ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചന്ദ്രൻശേഖർ ആസാദ്

ശരിയുടെ ഭാഗത്തെ നിൽക്കൂ എന്നത് കൊണ്ടാണ്, പരിചയമില്ലാതിരുന്ന ദിലീപിന് വേണ്ടി താൻ ശബ്ദമുയർത്തിയതെന്ന് അദ്ദേഹം അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം അനൂപ് എന്നെ വിളിച്ചു, ദിലീപിന് സംസാരിക്കണമെന്ന് പറഞ്ഞു. ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ കഴിഞ്ഞ ജന്മം നിങ്ങൾ എന്റെ ആരായിരുന്നു’ എന്നാണ്. താൻ ശത്രുവോ സഹോദരനോ സുഹൃത്തോ ആയിരുന്നോ എന്നറിയാൻ ഏതെങ്കിലും ജ്യോതിഷിയോട് ചോദിക്കാൻ ഞാൻ അദ്ദേഹത്തിന് മറുപടി നൽകി. ദിലീപ് ജയിലിൽ കഴിഞ്ഞ സമയം ബാലചന്ദ്രകുമാർ എന്നെ ഒരിക്കൽ ഫോണിൽ വിളിച്ചിരുന്നു. അയാൾ സ്വയം പരിചയപ്പെടുത്തി. പേഴ്‌സണൽ കാര്യം സംസാരിക്കാനായി എന്നെ നേരിൽ കാണണമെന്ന് പറഞ്ഞു. അന്ന് ഞാനത് നിരസിച്ചു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു’, ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.

‘പിന്നീട് പലതവണ അയാൾ ഫോണിൽ വിളിച്ചു. ഒരു ദിവസം എന്റെ അനുവാദമില്ലാതെ എന്നെ കാണാൻ വന്നു. ഒരു ദൗത്യവുമായിട്ടാണ് അയാൾ വന്നത് എന്ന് പറഞ്ഞു. പിക്ക്‌പോക്കറ്റ് എന്ന പേരിൽ ദിലീപിനെ നയാകനാക്കി ഒരു സിനിമ ചെയ്യാൻ പോകുവാണെന്ന് അയാൾ പറഞ്ഞു. സ്ക്രിപ്റ്റ് വർക്ക് നടക്കുകയാണെന്നും പറഞ്ഞു. ദിലീപ് അയാൾക്ക് ഡേറ്റ് കൊടുത്തെന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി. ദിലീപ് എന്റെ അടുത്ത സുഹൃത്ത് ആണെന്ന് അയാൾ പറഞ്ഞു. പത്ത് ലക്ഷം രൂപ എനിക്ക് തരാം എന്നായിരുന്നു അയാൾ അന്ന് പറഞ്ഞത്. ‘ഈ പണിയും കൊണ്ട് എന്റെ അടുത്ത് വരരുത്’ എന്ന് പറഞ്ഞ് ഞാൻ വിട്ടയച്ചു. ഈ വിഷയത്തിൽ ബാലചന്ദ്രകുമാർ ഇപ്പോൾ ചാനലുകളിൽ നടത്തുന്ന ആരോപണങ്ങൾ വെറും മോശമാണ്’, ശാന്തിവിള ദിനേശ് പറഞ്ഞു.

Also Read:കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ: റിപബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കും

ദിലീപിന് വേണ്ടി ശബ്ദമുയർത്തി എന്ന് പലരും പറയുമ്പോഴും, അദ്ദേഹം പറയുന്നത് താൻ തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നു എന്നാണ്. മലയാള സിനിമാലോകത്തെ വേറിട്ട ശബ്ദമാണ് ശാന്തിവിള ദിനേശ്‌ എന്ന് സോഷ്യൽ മീഡിയ വഴി പലരും നിരീക്ഷിക്കുന്നു. ഈ അധോലോകത്ത്‌ നടക്കുന്ന സകലമാന വിധ്വംസകപ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള ഏകവ്യക്തിയാണ് അദ്ദേഹമെന്നാണ് പലരുടെയും നിരീക്ഷണം. സ്വന്തം നിലനിൽപ്പ്‌ പോലും അപകടത്തിലായേക്കാവുന്ന പ്രതിസന്ധിഘട്ടങ്ങളിൽപ്പോലും സ്വന്തം ആദർശത്തെ ആർക്കും അടിയറവയ്ക്കാതെ ഇവിടെയുള്ള മുടിചൂടാ മന്നന്മാർക്കെതിരെ ശബ്ദിച്ചവ്യക്തിയാണ് ശാന്തിവിള ദിനേശ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button