
കണ്ണൂർ: സർക്കാർ വാഹനം തീവച്ച് നശിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 25 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരപ്രയിലെ പുതിയേടത്ത് കണ്ടി മൊയ്തീനാ (5 1) ണ് പിടിയിലായത്.
ടൗൺ സിഐ. ശ്രീജിത്ത് കൊടേരിയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1997-ൽ കോൺഗ്രസ് അനുഭാവിയായ പ്രതിയുൾപ്പെടെയുള്ളവർ കളക്ടറേറ്റ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സർക്കാർ ജീപ്പ് തീവച്ച് നശിപ്പിച്ചുവെന്നായിരുന്നു കേസ്.
Read Also : വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് പിടിയിൽ
കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കേസ് സമയത്ത് ഹാജരാകാത്തതിനെത്തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. എസ്ഐ.യോഗേഷ്, എഎസ്ഐ. ഷജിക്ക്, സി.പി.ഒ നാസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments