ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ദ്ധിച്ചതോടെ അതിനെ തടയിടാനുള്ള ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജപ്രചാരണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കടുത്ത നിലപാട് സ്വീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ . ഇന്ത്യയ്ക്കെതിരെ വ്യാജ വാര്‍ത്തകളും ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മുന്നറിയിപ്പ്.
Read Also : കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ: റിപബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കും
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പാകിസ്താന്‍ പ്രൊപ്പഗണ്ട പ്രചരിപ്പിച്ച വെബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തത്. രാജ്യത്തിനെതിരെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇതിനായി ഉപയോഗിക്കുന്ന ചാനലുകള്‍ പിന്നീടുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വീണ്ടും മുന്നറിയിപ്പ് നല്‍കി.
കശ്മീര്‍, ഇന്ത്യന്‍ ആര്‍മി, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍, രാമക്ഷേത്രം, വീരമൃത്യു വരിച്ച ജനറല്‍ ബിപിന്‍ റാവത്ത് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയ ചാനലുകള്‍ക്കെതിരയാണ് ഇതിനോടകം നടപടിയെടുത്തതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇതില്‍ ചിലത് നയാ പാകിസ്താന്‍ ഗ്രൂപ്പ് എന്ന സംഘടന നടത്തുന്നതായിരുന്നു. 3.5 ദശലക്ഷം സബ്സ്‌ക്രൈബേഴ്സാണ് ഈ ചാനലിന് ഉണ്ടായിരുന്നത്.
Post Your Comments