അമ്പലപ്പുഴ: കാറും മിനി ടിപ്പറും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്കു പരിക്ക്. കാര്‍ യാത്രികന് വണ്ടാനം വെളുത്തേടത്ത് കുഞ്ഞുമോന്(51), ടിപ്പര്‍ ക്ലീനര്‍ ബംഗാള്‍ സ്വദേശി യാസില്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയപാതയില്‍ പുന്നപ്ര കുറവന്തോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അപകടം നടന്നത്. ടിപ്പര്‍ ഹോണ്ടസിറ്റി കാറുമായി കൂട്ടിയിടിച്ച് ദേശീയപാതയ്ക്കു കുറുകെ മറിയുകയായിരുന്നു. പരിക്കേറ്റവരെ പുന്നപ്ര പൊലീസും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
Read Also : വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യക്കെതിരെ പൗരത്വ പ്രക്ഷോഭങ്ങളുൾപ്പെടെ ധനസഹായവും: എൻജിഒയുടെ ലൈസൻസ് റദ്ദാക്കി
ടിപ്പര്‍ മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന ജൈവവളം നിറച്ച ചാക്കുകള്‍ റോഡിൽ ചിതറിയതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ആലപ്പുഴയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും നട്ടുകാരും ചേര്‍ന്ന് ജൈവവളം നിറച്ച ചാക്കുകള്‍ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ടിപ്പർ റോഡിന്റെ അരികിലേക്കു മാറ്റുകയാണ് ചെയ്തത്.
ആലപ്പുഴ അഗ്നിരക്ഷാസേന വിഭാഗം അസി. സ്റ്റേഷൻ ഓഫീസർ വാലന്റൈൻ, ഗ്രേഡ് എഎസ്ടി ഒ. സാബു, ഫയർ ഓഫീസർമാരായ എന്‍.ആര്. ഷൈജു, സജേഷ്, ഷാജൻ കെ. ദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post Your Comments