
അബുദാബി: അബുദാബിയിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ ജനുവരി 24 തിങ്കളാഴ്ച്ച മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പ്രതിരോധ നടപടികൾ തുടരും. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വിദ്യാലയങ്ങളിലെത്തുന്ന എല്ലാ വിദ്യാർത്ഥികളും അധ്യയനത്തിന്റെ ആദ്യ ദിവസം 96 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്നാണ് നിർദ്ദേശം. രണ്ടാഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾ നിർബന്ധമായും പിസിആർ പരിശോധന നടത്തേണ്ടതാണ്.
Post Your Comments