മറയൂർ: തേയില ഫാക്ടറിയിലെ സ്ത്രീ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൻ ദേവൻ കമ്പനി വാഗുവര ഫാക്ടറി തൊഴിലാളി ഡെയ്സി (50)യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഡെയ്സി കുഴഞ്ഞ് വീണത്. ജോലിക്കിടെ കുഴഞ്ഞുവീണ ഡെയ്സിയെ ഉടൻ വാഗുവര ഗ്രൂപ്പാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ആശുപത്രിയിലെത്തിയ മറയൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ പി. മുനിയാണ്ടിയാണ് ഭർത്താവ്. മക്കൾ: അരുണ്‍, അരുണ. മരുമക്കൾ: പാണ്ടിയമ്മ, ശിവ.
Post Your Comments