തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. 19 കാരനായ അനന്ദു, 18കാരനായ നിതിന്‍ എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ സംഘം പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിയുകയായിരുന്നു. യുവാക്കള്‍ ആക്രമണം നടത്തിയത് പെട്രോള്‍ ബോംബ് ഉപയോഗിച്ചാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
Read Also : കോടിയേരിയുടെ വർഗീയ പരാമർശത്തിന് പിന്നിൽ പിണറായിയുടെ താല്പര്യങ്ങളും പ്രത്യേക അജണ്ടകളും : കെ മുരളീധരൻ
ആര്യങ്കോട് പഞ്ചായത്തില്‍ കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ വ്യാപകമാകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്. കഞ്ചാവ് സംഘങ്ങളില്‍പ്പെട്ടവരാണ് ഇരുവരുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments