KozhikodeNattuvarthaLatest NewsKeralaNews

ഒട്ടും ക്വാളിറ്റിയില്ലാത്ത മനുഷ്യന്മാർ ഉള്ളത് കോഴിക്കോട് ആണ്: വൈറലായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു സ്ത്രീയെ, എങ്ങനെയൊക്കെ ചൂഷണം ചെയ്യാമോ അതിന്റെയൊക്കെ പരമാവധി ചൂഷണം ചെയ്യുക

കോഴിക്കോട്: ജീവിത സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോവുന്ന പെൺകുട്ടികളുടെ രക്ഷകർ എന്ന മുഖം മൂടിയണിഞ്ഞ ‘പുരോഗമന നാട്ട്യമുള്ള ഒരു വിഭാഗം അരാജക വാദികളെക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. കോഴിക്കോട് വന്നു പെടുന്ന പെൺകുട്ടികൾക്കുള്ള മുന്നറിയിപ്പെന്ന ആമുഖത്തോടെയായാണ് യുവതിയുടെ കുറിപ്പ്. തിരുവന്തപുരം നഗരത്തിനു ശേഷം ഇത്തരം അരാജക വാദികളുടെ താവളം കോഴിക്കോടേക്ക് മാറിയതായി ഷീനു ദാസ് എന്ന യുവതി പറയുന്നു.

ഷീനു ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വായിക്കുന്ന സ്ത്രീകൾക്ക് ഇതൊരു confession ആയിട്ടോ മുന്നറിയിപ്പായിട്ടോ എങ്ങനെ വേണേലും എടുക്കാം. പ്രത്യേകിച്ചും കോഴിക്കോട് വന്ന് പെട്ട എന്റെ കൂട്ടുകാരികളോടാണ്.
പറയുന്നതിന്റെ കാരണം ചില പാറ്റേണുകൾ അവസാനിപ്പിക്കപ്പെടേണ്ടതായുള്ള-
തുകൊണ്ടാണ്. ഞാൻ പറയാൻ പോവുന്ന കാര്യം വായിക്കുമ്പോൾ “എന്തെ ഇത് നേരത്തെ പറയാമായിരുന്നില്ലേ?” “ഇപ്പൊ ഇതൊക്കെ പറയുന്നോണ്ട് എന്താ കാര്യം?” അല്ലെങ്കിൽ, “ഇതൊക്കെ ഇപ്പൊ പറയേണ്ട കാര്യമുണ്ടോ?” തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നവരോട്, അതേ അങ്ങനെ പറയാനും വേണ്ടി കുറച്ച് കാലം ഞാൻ ജീവിച്ചിരിപ്പില്ലായിരുന്നു. കണക്കുകൂട്ടിയും കിഴിച്ചും നോക്കിയാൽ ഏകദേശം ഒരു വർഷത്തോളമായി. ദാ.. ഇപ്പൊ ഈ പുനർ ജനനം, അത് ഒരുപാട് പേരുടെ ഒന്നുമില്ല, വളരെ കുറച്ച് പേരുടെ, വിരലിലെണ്ണാവുന്നവരുടെ ചേർത്തുപിടിക്കലുകളുടെയും എന്റെ മനഃശക്തിയുടെയും ഭാഗമാണ്.

എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല: നടിയുടെ വാക്കുകൾ വൈറൽ

പറയാൻ പോവുന്നത് വായിക്കാനോ വിശ്വസിക്കാനോ താല്പര്യമില്ലാത്തവർ ആ മൂലയിലോട്ട് മാറിയിരുന്ന് fb സ്ക്രോളിങ് തുടർന്നാട്ടെ. അല്ലാത്തവർക്ക് വായന തുടരാം.
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ചെന്നൈയിലും തിരുവനന്തപുരത്തും ഹിമാചൽ പ്രദേശിലും എല്ലാം ജീവിച്ചിട്ടുണ്ട്, ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്.
പക്ഷെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടതിൽ വെച്ച് ഒട്ടും ക്വാളിറ്റിയില്ലാത്ത മനുഷ്യന്മാർ ഉണ്ടായിരുന്നത് കോഴിക്കോട് ആണ് എന്ന് നിസ്സംശയം പറയാൻ കഴിയും.
കോഴിക്കോട്ടുകാർ അല്ലെങ്കിൽ കോഴിക്കോടിനെ സ്നേഹിക്കുന്നവരൊന്നും തെറിയുമായി ഇറങ്ങാൻ നിക്കണ്ട.

കാരണം ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ ഇന്നും ഏറ്റവും ഇഷ്ടപ്പെടുന്നതും ഇപ്പോഴും വളരെ comfortable ആയിട്ട് ജീവിക്കാൻ തോന്നുന്നതും ഈ പറയുന്ന കോഴിക്കോട് തന്നെയാണ്.
വിഷയത്തിലേക്ക്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഞാൻ ജീവിതത്തിൽ അനുഭവിച്ചതും മനസിലാക്കിയതുമായ മനുഷ്യന്മാരെ കുറിച്ചാണ്. അതൊരു സർക്കിൾ ആണ്.
The circle of so called ” പുരോഗമനം for പെണ്ണുപിടി” സർക്കിൾ. പണ്ട് തിരുവനന്തപുരത്തെകുറിച്ച് പറയുമ്പോൾ എന്റെ സുഹൃത്തുക്കൾ അടിവരയിട്ടിരുന്ന ഒരു വിഷയമുണ്ട്
“ഏറ്റവും vulnerable ആയ പെൺപിള്ളേർ വന്നടിയുന്ന ഒരു ചളിക്കുണ്ടാണ് ചിലപ്പോഴെങ്കിലും തിരുവനന്തപുരം” എന്ന്. അതിന് കാരണവുമുണ്ടായിരുന്നു. അക്കാലത്ത് കേരളത്തിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളിൽ നിന്നും, ഏറ്റവും വൾനറബിൾ ആയ അവസ്ഥയിൽ, പല സാഹചര്യങ്ങൾ കാരണം വീടുവിട്ടിറങ്ങി വരുന്ന മിക്ക പെൺകുട്ടികളും, എത്തിച്ചേരുക ട്രിവാൻഡ്രത്തായിരുന്നു എന്നാണ് കേട്ടറിവ്.

കോവിഡ് മൂന്നാം തരംഗം കേരളത്തില്‍ കുതിച്ചുയരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന

അവിടെ അവർക്ക് ആശ്വാസം കൊടുക്കാനായി സ്പെഷ്യൽ റൂമുകളും ഡ്രഗ്സും ചേർത്തുപിടിക്കാൻ ആളുകളും തുടങ്ങി എല്ലാ വിധ സംവിധാനങ്ങളും available ആയിരുന്നു എന്നും vulnerable ആയ ഈ കുട്ടികളെ ചേർത്തുനിർത്തലിന്റെ കൂടെ അങ്ങേയറ്റത്തെ manipulation ൽ ശരീരികമായ് ഉപയോഗിക്കാനും എന്നിട്ട് ആ ചളിക്കുണ്ടിൽ പെട്ട് പോവുന്ന പെൺപിള്ളേരെ തന്നെ വെച്ച് അടുത്ത ഇരയെ തേടുന്ന ഒരു കൂട്ടം ഉണ്ടായിരുന്നു.
പിന്നീട് ആ കൂട്ടത്തിനെയൊക്കെ പോലീസ് പൊക്കി എന്നൊക്കെയാണ് കേട്ടറിവ്.
എന്തായാലും അതിന് ശേഷം അങ്ങനൊരു പരിവാടി നടത്താൻ അവിടെ അധികമാരും ധൈര്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. ഇപ്പൊ അതേ അവസ്ഥയാണ് ഞാനീ പറഞ്ഞ കോഴിക്കോട്ന്. അതൊരു hub ആയിരിക്കുന്നു.

കേരളത്തിന്റെ ഏത് കോണിൽ നിന്നും ജീവിതത്തിന്റെ പുതുവെളിച്ചം തേടി വരുന്ന ആരെയും നമ്മടെ കോഴിക്കോടും പിന്നെ ഇവിടെ തമ്പടിച്ചിരിക്കുന്ന ഈ കോഴിക്കോടൻ സർക്കിളും മടികൂടാതെ സ്വാഗതം ചെയ്യും. ഒറിജിനൽ കോഴിക്കോടിന്റെ കൂടെ പോവുന്നവർ എന്തായാലും കുറച്ച് കഷ്ടപ്പാടും വെല്ലുവിളികളുമൊക്കെ നേരിട്ടുകൊണ്ട് തന്നെ ജീവിതം മുന്നോട്ടു നീക്കേണ്ടി വരും. ഒരു അപരിചിതന്റെ എല്ലാ insecurities ഉം നിങ്ങൾക്ക് ഇവിടെ നേരിടേണ്ടി വരും. അധ്വാനിക്കേണ്ടി വരും. Full കഷ്ടപ്പാടാണ്.
പക്ഷെ നമ്മടെ ഈ പുരോഗമന സർക്കിളിന്റെ ഹാർദവമായ സ്വീകരണത്തിന്റെ കൂടെയാണ് നിങ്ങൾ പോവുന്നതെങ്കിൽ പിന്നെ ഒന്നും പറയാനില്ല, പ്രത്യേകിച്ചും പെണ്ണുങ്ങളെ, നിങ്ങൾക്ക്.. ആഘോഷരാവായിരിക്കും തുടർന്നങ്ങോട്ട്. കള്ളും കഞ്ചാവും എന്ന് വേണ്ട എല്ലാ ലഹരിയും ആവശ്യപ്പെടാതെ തന്നെ സമയസമയം നിങ്ങളുടെ കൈകളിൽ എത്തിച്ചേരും.

ഭാര്യയുമായി പിണങ്ങി കഴിഞ്ഞ യുവാവിന്റെ ആത്മഹത്യ : പിതാവ് മരുമകളുടെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു

അത് മാത്രമല്ല so called പുരോഗമനാശയങ്ങളുടെ നെറുകയിലേക്കായിരിക്കും അടുത്തതായി നിങ്ങളെ അവർ സ്വാഗതം ചെയ്യുന്നത്. അവിടെവെച്ച് മാനിപുലേഷന്റെ അങ്ങേയറ്റം വരേ പോയി ആളുകൾ മാറി മാറി പരിശ്രമിച്ച് ഒടുക്കം നിങ്ങളും ഇവരുടെ പുരോഗമന ആശയങ്ങളുടെ ഭാഗമാവും. ആ സമയത്ത് ഇതൊക്കെത്തന്നെ അങ്ങേയറ്റത്തെ പുരോഗമനം എന്ന് തെറ്റിദ്ധരിക്കുന്ന നിങ്ങൾ ഒരുപാട് ഉയരങ്ങളിലെത്തിയ പോലെയൊക്കെ feel ചെയ്യും.
സ്വാഭാവികമാണത്. പേടിക്കേണ്ട. ഈ സമയത്ത് ഇങ്ങനെയൊക്കെയാണ്.
പിന്നെ ഈ സർക്കിളിൽപെട്ട സാറുമ്മാര് മുഴുവൻ നിങ്ങളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യുന്നു (ഇവന്മാരുടെ പുരോഗമന തിയറികളുടെ പ്രാക്ടിക്കൽ സെഷൻ) എന്നുള്ളത് കണ്ടാലും കൊണ്ടാലും മനസ്സിലാവണം എന്നില്ല, അത് ഈ ചെളികുണ്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ മാത്രമേ മനസ്സിലാവാൻ സാധ്യതയുള്ളൂ.

ഫിസിക്കലിയും സെക്ഷ്വലിയും ഫൈനാൻഷ്യലിയും മെന്റലിയും അങ്ങനെ ഒരു മനുഷ്യനെ, പ്രത്യേകിച്ചും ഒരു സ്ത്രീയെ, എങ്ങനെയൊക്കെ ചൂഷണം ചെയ്യാമോ അതിന്റെയൊക്കെ പരമാവധി ചൂഷണം ചെയ്യുക, തന്റെ ആവശ്യം കഴിഞ്ഞാൽ സൈക്കോളജിക്കലി മാനിപ്പുലേഷനിലൂടെ ഒഴിവാക്കി, തൊട്ടടുത്തയാൾക്ക് ചൂഷണം ചെയ്യാൻ അവസരം ഒരുക്കുക തുടങ്ങിയ സേവനങ്ങളും ഈ സാറമ്മാര് provide ചെയ്യാറുണ്ട്.
സാറമ്മാര് എല്ലാവരും നിങ്ങളെ ആവശ്യത്തിന് ഉപയോഗിച്ചതിനു ശേഷം ഒരു വട്ടമേശ സമ്മേളനം കൂടി ഒരു അവലോകനയോഗമുണ്ട്. വേറെ ലെവൽ ആണ് ഇത്. അതിൽ നിങ്ങളുടെ charecter അസാസ്സിനേഷൻ ആയിരിക്കും സാറന്മാരുടെ പ്രധാന വിഷയം.
പ്രത്യേകിച്ചും “അവളുടേതൊക്കെ കുളമായിട്ടുണ്ടാവും ന്നേ” തുടങ്ങിയ മനോഹരമായ കമന്ററികൾ ഈ വട്ടമേശ സമ്മേളനങ്ങളിൽ സാറന്മാരുടെ കൂടെ ഇരിക്കാൻ അവസരം കിട്ടിയാൽ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും.

മുസ്ലിം സമുദായത്തെ വെച്ച് സിപിഎം വർഗീയത കളിക്കരുത്, എല്ലാർക്കും കൊട്ടാനുള്ള ചെണ്ടയല്ല മുസ്ലിം സമുദായം: പി മുജീബ് റഹ്മാൻ

അടുത്തത് നിങ്ങളെ ഉപയോഗിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് നിങ്ങൾക്ക് മാർക്കിടലും. എന്നിട്ട് വട്ടമേശസമ്മേളനത്തിൽ നടന്നതൊക്കെ മനസ്സിൽ വെച്ച് അടുത്ത ദിവസം മുതൽ നിങ്ങളോട് ഇളിച്ചു കാണിച്ച് സാറമ്മാര് വരും. കാരണം നമ്മള്മൂലം ലഭിക്കാൻ ചാൻസുള്ള അടുത്ത ഇരയെ നഷ്ടപ്പെടുത്താൻ പാടില്ലല്ലോ. അതുകൊണ്ട് ചിരി must ആണ്.
മാത്രമല്ല ബോണസ് ഉണ്ട്. സാറമ്മാരുടെ തിയറികളുടെയും പ്രാക്ടിക്കൽ ക്ലാസ്സിന്റെയും കൂടെ നിങ്ങൾ നിൽക്കുകയാണെങ്കിൽ, എന്ത് ആവശ്യത്തിനും നിങ്ങൾ വിളിക്കാതെ തന്നെ എല്ലാ അവന്മാരും ഓടിയെത്തും. പക്ഷെ ഒരു പൊടിക്ക് എങ്ങാനും നമ്മൾ സാറന്മാരുടെ തിയറിയെ എതിർക്കാൻ തുടങ്ങിയാൽ നമ്മൾ സദാചാരവാദികളാവുന്ന ഒരു പ്രത്യേക പ്രതിഭാസവും ഈ സർക്കിളിൽ ഉണ്ട്.

മാത്രമല്ല സാറന്മാരുടെ കണ്ണിൽ നമ്മളൊക്കെ വീട്ടിൽ കേറ്റാൻ പറ്റാത്തവരാണ് കേട്ടോ. വീട്ടിലുള്ള സ്വന്തം പെങ്ങമ്മാരെയൊ അല്ലേൽ സ്ത്രീജനങ്ങളെയോ ഇവർ ഈ തിയറീ ക്ലാസ്സിലേക്കോ പ്രാക്ടിക്കൽ ക്ലാസ്സിലേക്കോ ക്ഷണിക്കാറില്ല. അതൊരു പോരായ്മയായി എനിക്ക് തോന്നിയിട്ടുണ്ട്. Committed റിലേഷൻഷിപ്പിൽ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത സാറുമ്മാർ വീട്ടുകാർ പറയുന്ന വിർജിൻ ആയിട്ടുള്ള പെണ്ണുങ്ങളെ മാത്രമേ കല്യാണം കഴിക്കാൻ തയ്യാറാവുള്ളു. പിന്നെ ഫൈനാൻഷ്യലി മൂഞ്ചിക്കുന്നത് അത് വേറെ തന്നെ ടൈറ്റിൽ കൊടുത്ത് പറയേണ്ട വിഷയമാണ്. തിരികെ കിട്ടണമെന്ന് വലിയ ആവശ്യമൊന്നും ഇല്ലാത്ത കയ്യിൽ നല്ല സമ്പാദ്യമൊക്കെ ഉള്ളവർ ധാരാളമായി ചിലവാക്കിക്കോളൂ ..
എനിക്ക് പറയാനുള്ളത് സാധാരണക്കാരായ പെൺകുട്ടികളോടാണ്,

സ്ക്രാച്ച് ആൻറ് വിൻ കാർഡിൽ 25 ലക്ഷം രൂപ സമ്മാനം ലഭിക്കുന്നതിനായി യുവാവ് ചിലവാക്കിയത് 80 ലക്ഷം: സംഭവം കേരളത്തിൽ

കൊടുത്തതോ കൊടുത്തു ഇനി മൂഞ്ചാതിരിക്കാൻ ശ്രമിക്കൂ കൂട്ടുകാരികളെ.
അതുകൊണ്ട്, നിങ്ങളുടെ ഏറ്റവും vulnerable അവസ്ഥയിൽ അത് കൃത്യമായി മനസ്സിലാക്കി
വാക്കുകളിൽ തേനും പാലും ഒലിപ്പിച്ച് പാവമെന്ന് നടിച്ച് നിങ്ങളെ
ഈ ചളിക്കുണ്ടിലേക്ക് തള്ളിയിടാൻ ഒരുപാടെണ്ണം വരാൻ ചാൻസ് ഉണ്ട്. അല്ലെങ്കിൽ ആൾറെഡി വന്നിട്ടുണ്ടാകും. കോഴിക്കോട് ഈ സാഹചര്യത്തിൽ നിലവിൽ വന്നുപ്പെട്ട എന്റെ പ്രിയപ്പെട്ട പെൺകുട്ടികളോട് പറയാനുള്ളത്
1

. അവനവന്റെ കാര്യം നോക്കുക.
2. വീട്ടിലേക്ക് പോവാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ സുരക്ഷിതമായ സ്ഥലങ്ങൾ താമസിക്കാൻ തിരഞ്ഞെടുക്കുക.
3. മാനസീകമായി സപ്പോർട്ട് വേണ്ട സാഹചര്യമാണെങ്കിൽ വല്ല ബോധമുള്ളവരുടെയെടുത്തോ അല്ലേൽ മെഡിക്കൽ കോളേജിലെ psychiatry വിഭാഗത്തിലേക്കോ പോവുക. They will take care of your mental health.
5. പഠനം ഏതു വിധേനയും തുടരുക.
6. പഠനം പൂർത്തിയാക്കിയവരെങ്കിൽ തത്കാലത്തേക്ക് കയ്യിൽ കിട്ടുന്ന ജോലിക്ക് പോവുക.
7. ചെറുതെങ്കിലും ഒരു ബാക്ക് അപ്പ്‌ ഉണ്ടാക്കുക
8. Self sufficient ആവുക.
9. അതിന് ശേഷം നിങ്ങളെ നിങ്ങൾക്ക് തനിയെ മാനേജ് ചെയ്യാൻ കഴിയുന്ന ഹെൽത്തിയായിട്ട് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന അവസരങ്ങളിൽ ലഹരികളെകുറിച്ചൊക്കെ (including physical relationship and partnerships) ചിന്തിക്കുക, തീരുമാനമെടുക്കുക. കാരണം കാഷ്വൽ ആയിട്ടാണെങ്കിലും commitment ആണെങ്കിലും ഇതുപോലത്തെ യാതൊരു ക്വാളിറ്റിയും ഇല്ലാത്ത നാറിയ സാറുമാരുടെ പുറകെ പോവാതെ വല്ല ക്വാളിറ്റി ഉള്ള മനുഷ്യന്മാരെയും തെരഞ്ഞെടുക്കുക.
എന്ന്
കോഴിക്കോട് വന്ന് ഒന്നരവർഷം കൊണ്ട് ഇത്രയൊക്കെ കണ്ടും അറിഞ്ഞും അനുഭവിച്ചും ഇല്ലാണ്ടായി ഇപ്പൊ ഉയർത്തെഴുന്നേറ്റ ഒരു survivor

shortlink

Related Articles

Post Your Comments

Related Articles


Back to top button