തിരുവനന്തപുരം: കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ സംസാരിക്കുന്നത് മോഹന്‍ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ്. ബിജെപിക്ക് വളമിടാനല്ല, ഒറ്റപ്പെടുത്താനാണ് തന്റെ നിലപാടെന്നും കോടിയേരി പറഞ്ഞു. ഇപ്പോഴിതാ, ബിജെപിയെ പുറത്താക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്
‘ നമ്മൾ നേരെ ലോക്സഭയിലേക്ക് കടന്നു ചെല്ലുന്നു . എന്നിട്ട് എന്നിട്ട് നമ്മൾ മോദിയോട് രാജി വെക്കാൻ പറയുന്നു . അപ്പൊ അപ്പൊ അയാൾ രാജി വെക്കില്ലാന്നു പറയുന്നു . അപ്പൊ അപ്പൊ ഒരു തീരുമാനമായില്ലേ‘- സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments