KeralaLatest NewsNews

കോവിഡ് വ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ഭയപ്പെടരുത് : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിതീവ്രമായി വ്യാപിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ഇതിനിടെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലെന്നും മരുന്നുകളില്ലെന്നും വ്യാജ പ്രചാരണം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കേട്ട് ജനങ്ങള്‍ ഭയപ്പെടരുതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യമില്ല: ലോകാരോഗ്യ സംഘടന

ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല തുടങ്ങിയ രീതിയിലൊക്കെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും ആശങ്ക വേണ്ട. കോഴിക്കോട് ആദ്യഘട്ട വ്യാപനമുണ്ടായപ്പോഴും മുഴുവന്‍ വിഭാഗവും ഒന്നിച്ചു നിന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗമായി ഇനിയും അത്തരത്തില്‍ ഒറ്റക്കെട്ടായി തന്നെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തും’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button