
മെക്സിക്കോ: പ്രണയം തലക്ക് പിടിച്ച് കാമുകന്മാർ ചെയ്തു കൂട്ടുന്ന് പല പ്രവർത്തികളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പ്രണയത്തിന്റെ ആവേശത്തിൽ സ്നേഹിക്കുന്നവർക്കായി എന്തും ചെയ്ത് നൽകുന്നവരാണ് പലരും. അത്തരത്തിൽ കാമുകിയുടെ അമ്മയ്‌ക്ക് ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഉസീൽ മാർട്ടിനെസ് എന്ന യുവാവാണ് തന്റെ കാമുകിയുടെ അമ്മയ്‌ക്കായി വൃക്ക നൽകിയത് . എന്നാൽ ഓപ്പറേഷൻ കഴിഞ്ഞതോടെ കാമുകി കാമുകനെ കൈയ്യൊഴിഞ്ഞ് മറ്റൊരാളെ വിവാഹം കഴിച്ചു. മെക്സിക്കോയിൽ അധ്യാപകനാണ് ഉസീൽ മാർട്ടിനെസ് . ടിക് ടോക്കിലാണ് ഉസീൽ തനിക്ക് പറ്റിയ ചതി പങ്ക് വച്ചത് . തന്റെ ഒരു വൃക്ക കാമുകിയുടെ അമ്മയ്‌ക്ക് ദാനം ചെയ്തതായി അയാൾ ടിക് ടോക്കിൽ പറഞ്ഞു. കാമുകിയുടെ അമ്മയെ രക്ഷിക്കാൻ താൻ നടത്തിയ ശ്രമങ്ങളെ പറ്റിയും ഉസീൽ വിവരിക്കുന്നുണ്ട് .
എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ കാമുകി ഉസീലുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ യുവതി മറ്റൊരാളെ വിവാഹവും കഴിച്ചു. ഇതാണ് ഉസീൽ വിഡിയോയിൽ പങ്കുവെച്ചത്. ഈ വീഡിയോ ടിക് ടോക്കിൽ വൈറലാകുകയും 14 ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു . വളരെ സങ്കടപ്പെടരുത്, ധൈര്യമായി മുന്നോട്ട് പോകുക തുടങ്ങി ഉസീലിനു പിന്തുണയുമായി കമന്റുകളും വരുന്നുണ്ട് . താൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും , ആരോടും തനിക്ക് പകയില്ലെന്നും അദ്ദേഹം കമന്റിൽ പറഞ്ഞു.
Post Your Comments