തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു. എന്നാൽ ഓഫീസില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നെന്നു ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്.
read also: ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രം: വിശദീകരണവുമായി പിഎംഎ സലാം
സംഭവമിങ്ങനെ, കോടിയേരി ബാലകൃഷ്ണൻ സംഘാടക സമിതി ഓഫീസ് ഉത്‌ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെക്കുമോ? എന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടറുടെ ചോദ്യം ഉയർന്നപ്പോൾ അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് കോടിയേരി മറുപടി നല്‍കി. അതല്ല, ഒരു ചാനലില്‍ ബ്രേക്കിങ് പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ അത് എത് ചാനലെന്ന് കോടിയേരി ചോദിച്ചപ്പോൾ റിപ്പോർട്ടർ ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി നല്‍കി.
ഏഷ്യാനെറ്റ് ന്യൂസുകാര്‍ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ കൂട്ടച്ചിരിയായി. പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാനിരിക്കെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments