Latest NewsNewsIndia

കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടക

ബെംഗളൂരു : കർണാടകയിൽ ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഇക്കാര്യം സമഗ്രമായമായി ചർച്ച ചെയ്യും. ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ബസവരാജ് ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. പിന്നാക്ക ജില്ലകളിൽ വാക്സിനേഷൻ യജ്ഞം ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. 15 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്‌സിനേഷൻ നൽകുന്നതിനാണ് പ്രധാനം നൽകുന്നതെന്നും ബൊബസവരാജ് ബൊമ്മൈ പറഞ്ഞു.

Read Also  :  ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു

അതേസമയം, കർണാടകയിൽ കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയോടോ സംഘടനയോടോ ഒരു പക്ഷപാതവും ഉണ്ടാകില്ലെന്നും ബൊബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button