Latest NewsKeralaNattuvarthaNews

ഭാര്യയുമായി പിണങ്ങി കഴിഞ്ഞ യുവാവിന്റെ ആത്മഹത്യ : പിതാവ് മരുമകളുടെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തതിൽ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെി ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്‍റണി (72), മകന്‍ ആന്‍റോ (32) എന്നിവരാണ് മരിച്ചത്. ആന്‍റോ ചൊവ്വാഴ്ച ഉച്ചയോടെ വീടിനടുത്തെ വേങ്ങൂര്‍ പാടശേഖരത്തിലെത്തിയാണ്​ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ചെയ്തത്. ആന്‍റണി വൈകീട്ട് 4.15 ഓടെ ആന്‍റുവിന്‍റെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്‍റെ വീട്ടുമുറ്റത്തെത്തിയാണ്‌ ആത്മഹത്യ ചെയ്തത്.

ഭാര്യയുമായി പിണങ്ങി കഴിയുന്നതിൽ ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്‍റു ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്‍റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകന്‍റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്‍റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്‍റണി ജോസിന്‍റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്‍റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവത്രെ.  സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് മുനമ്ബം ഡിവൈ.എസ്.പി എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി.

shortlink

Related Articles

Post Your Comments

Related Articles


Back to top button