KeralaLatest NewsNews

കോവിഡ് സ്ഥിരീകരിച്ചത് നൂറോളം പേര്‍ക്ക്: വൈറസിന്റെ സൂപ്പര്‍ സ്‌പ്രെഡറായി സിപിഎം ജില്ലാ സമ്മേളനം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വൈറസിന്റെ സൂപ്പര്‍ സ്പ്രെഡറായി മാറിയെന്ന് റിപ്പോർട്ട്. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ വീണ്ടും ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി സ്റ്റീഫന്‍ എന്നിവർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.ഒരു മുന്‍ മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കല്‍ സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന റെഡ് വോളണ്ടിയര്‍മാരും എസ്എഫ്‌ഐ പ്രവര്‍ത്തകരുമാണ് രോഗബാധിതര്‍ ആയവരില്‍ കൂടുതൽ.

Read Also  :  ലോകം കേരളത്തെ തിരയുമ്പോൾ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഫ്രീഡം സ്ക്വയർ അഭിമാനത്തിന്റെ വിളക്കുമാടമാകും: മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരത്ത് കോവിഡ് തീവ്രവ്യാപനത്തിന് കാരണമായ 35 ക്ലസ്റ്ററുകളില്‍ ഒന്നാണ് പാറശ്ശാലയില്‍ നടന്ന ഏരിയാ സമ്മേളനം. സ്‌കൂളുകള്‍, കോളജുകള്‍, ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയാണ് പ്രധാനമായും മറ്റ് ക്ലസ്റ്ററുകള്‍. സിപിഎം സമ്മേളനത്തോട് അനുബന്ധിച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. അഞ്ഞൂറിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലാ സമ്മേളനം കോവിഡ് ക്ലസ്റ്റര്‍ ആയി മാറിയത് വകവയ്ക്കാതെ മറ്റ് ജില്ലകളിലെ സമ്മേളനവുമായി മുന്നോട്ട് പോവാനാണ് സിപിഎം തീരുമാനം. തൃശൂര്‍, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലാ സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button