Latest NewsKeralaNattuvarthaNews

നെല്ലിൽ നിന്ന് സിമന്റ് നിർമ്മിക്കാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് സർവകലാശാല

തിരുവനന്തപുരം: നെല്ലിൽ നിന്ന് സിമന്റ് നിർമ്മിക്കുന്ന വിദ്യ വികസിപ്പിച്ചെടുത്ത് സർവ്വകലാശാല. നെ​ല്ലി​ന്‍റെ ചാ​ര​ത്തി​ല്‍​ നിന്നാണ് സി​മ​ന്റ് ഇ​ഷ്ടി​ക​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ കണ്ടെത്തിയത്. കാ​ല​ടി റൈ​സ് മി​ല്ലേ​ഴ്‌​സ് ക​ണ്‍​സോ​ര്‍​ട്യം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു​വേ​ണ്ടി​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ഈ ​പ​ദ്ധ​തി കണ്ടെത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

Also Read:കടമുണ്ട് ശരി തന്നെ, പക്ഷെ പേടിക്കാൻ ഒന്നുമില്ല, കെ റെയിലിനുള്ള ഫണ്ട്‌ കിഫ്‌ബി കൊണ്ട് വരും: തോമസ് ഐസക്

അരി മില്ലുകളുടെ വ്യ​വ​സാ​യം സു​ഗ​മ​മാ​ക്കുന്നതിനായി 36 റൈ​സ് മി​ല്ലു​ട​മ​ക​ള്‍ ചേ​ര്‍​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച ക​ണ്‍​സോ​ര്‍​ട്യം കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്റെ എം.​എ​സ്.​എം. ഇ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ മൈ​ക്രോ സ്‌​മോ​ള്‍ എ​ന്റ​ര്‍​പ്രൈ​സ​സ്-​ക്ല​സ്റ്റ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് പ്രോ​ഗ്രാ​മി​നു കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

നിർമ്മാണ രംഗത്തു വലിയ മുന്നേറ്റങ്ങൾ നടത്തുന്ന സംസ്ഥാനത്ത് ഈ കണ്ടെത്തൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. സി​മ​ന്‍​റ് ഉ​ല്‍​പാ​ദ​നം വ​ള​രെ ചെ​ല​വേ​റി​യ​തും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​ക്രി​യ​യാ​യ​തി​നാ​ല്‍ സി​മ​ന്റി​ന്റെ ബ​ദ​ലാ​യാ​ണ് നെ​ല്ലി​ന്റെ ചാ​ര​ത്തി​ല്‍​നി​ന്നു​ള്ള ഈ സി​മ​ന്റ് ഉ​ല്‍​പാ​ദ​ന​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്.

അതേസമയം, പദ്ധതി വരുന്നതോടെ വ​യ​ലു​ക​ളി​ല്‍ നിന്നുണ്ടാകുന്ന മലിനീകരണങ്ങൾക്ക് കുറവുണ്ടാകുമെന്നും വ​ന്‍​തോ​തി​ല്‍ വ​യ്​​ക്കോ​ല്‍ ക​ത്തി​ക്കു​ന്ന​ത് കുറയുമെന്നും അ​നി​യ​ന്ത്രി​ത നി​ര്‍​മാ​ര്‍​ജ​നങ്ങൾ ഇല്ലാതെയാകുമെന്നാണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​തീ​ക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button