അബുദാബി : യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമത്ത് ഹൂതി വിമതരുടെ ഭീകരാക്രമണത്തിന് തക്ക മറുപടി നല്കി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. വ്യോമാക്രമണത്തില്‍ യെമനിലെ ഹൂതി വിമതര്‍ക്കെതിരെ നിരവധി ഇടങ്ങളില്‍ ബോംബാക്രമണം നടന്നു. ആക്രമണത്തില്‍ 9 സൈനിക വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും നൂറോളം ഭീകരരെ വധിക്കുകയും ചെയ്തതായി സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി (എസ്പിഎ) ട്വിറ്ററില്‍ അറിയിച്ചു.
തിങ്കളാഴ്ച അബുദാബിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ക്രമണങ്ങള്‍. സനയില്‍ വ്യോമസേന 24 മണിക്കൂറും വ്യോമാക്രമണം നടത്തുന്നുണ്ടെന്നും സ്വന്തം സുരക്ഷയ്ക്കായി ഹൂതി മിലിഷ്യ ക്യാമ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിവിലിയന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറബ് സഖ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഹൂതികളെ നേരിടാന്‍ യു എ ഇയ്ക്ക് ഇസ്രയേല്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി.
Post Your Comments