![](/wp-content/uploads/2022/01/rape-5.jpg)
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. പുതുപ്പാടി കാക്കവയല്‍ കാരക്കുന്നുമ്മല്‍ പ്രതീഷ്(43)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
Read Also : വെട്ടിയാറിന്റെ രണ്ട് ഫോണും സ്വിച്ച് ഓഫ്, യുവതിയുടെ രഹസ്യമൊഴിയെടുത്തു: ബലാത്സംഗക്കേസിൽ അന്വേഷണം ശക്തം
ഇപ്പോള്‍ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ നാലാം ക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഭയംകാരണം ഇക്കാര്യം മറ്റുള്ളവരോട് തുറന്ന് പറയാതിരുന്ന പെണ്‍കുട്ടി അടുത്തിടെയാണ് പീഡനവിവരംവെളിപ്പെടുത്തിയത്. ഇതോടെ പ്രതീഷിനെതിരെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments