KeralaLatest NewsNews

കാമുകനുമായി ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു, യുവാവിനെ ചോദ്യം ചെയ്യും

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

പത്തനാപുരം: കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച രാവിലെ കശുഅണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജി- ലതിക ദമ്ബതികളുടെ മകള്‍ അഞ്ജലിയാണ് മരിച്ചത്.

read also: പാങ്‌ഗോങില്‍ ചൈനയുടെ പാലം നിര്‍മ്മാണം, പ്രധാനമന്ത്രി മോദി ചൈനയോട് പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. ഈ ബന്ധം വീട്ടുകാര്‍ക്കു സമ്മതമായിരുന്നതായി പറയുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. കതകടച്ച്‌ ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങുകയായിരുന്നു അഞ്ജലി . ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിവന്ന് ഷാള്‍ അറുത്തിട്ട് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവാവിനെ ചോദ്യം ചെയ്യും

shortlink

Post Your Comments


Back to top button