കോഴിക്കോട്: നിർമ്മാണത്തിലിരുന്ന കാന്തപുരം ട്രസ്റ്റിന്റെ മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്നു വീണു. കൈതപ്പോയിലിലെ മര്‍ക്കസ് നോളജ് സിറ്റിയിയിലെ സ്വകാര്യ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇരുപതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്.
Also Read:അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ തസ്തികയിൽ ഒഴിവ്
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. തകർന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ തൂണ്‍ തെന്നിമാറിയതാണ് അപകടമുണ്ടാക്കാൻ കാരണമായതെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇസ്ലാമിക് നോളെജ് സിറ്റി നിര്‍മിക്കുന്നത് കൃത്യമായ രേഖകളോ, അനുമതിയോ ലഭിക്കാതെയാണെന്നും, ഭൂമി തരം മാറ്റിയാണെന്നും തുടക്കത്തില്‍ വിവാദം രൂപപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് അപകടം ഉണ്ടായിരിക്കുന്നത്.
Post Your Comments