ജയ്പൂര്‍: രാജസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 98.5 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുസ്ലീം വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് മാത്രം അഞ്ച് കോടി രൂപ അനുവദിച്ചു. വഖഫ് ഭൂമിയില്‍ ശ്മശാനങ്ങള്‍, മദ്രസകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി 98.55 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
Read Also : റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കി
15 സര്‍ക്കാര്‍ ന്യൂനപക്ഷ ഹോസ്റ്റലുകളില്‍ ഇ-പഠന മുറികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 58 ലക്ഷം രൂപയും, ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 44 കോടി രൂപയും സര്‍ക്കാര്‍ ചെലവഴിക്കും. കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് പലിശരഹിത സബ്സിഡിക്കായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജോധ്പൂരിലെ മൗലാന ആസാദ് സര്‍വ്വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും തുക നീക്കിവച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിലെ കര്‍ഷകര്‍ക്കായി 15.42 കോടി രൂപ ചെലവില്‍ സോളാര്‍ പമ്പ് ഗ്രാന്റ് പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments