Latest NewsSaudi ArabiaNewsInternationalGulf

ഹൂതി വിമതർക്കെതിരെ തിരിച്ചടിയുമായി സൗദി സഖ്യസേന

റിയാദ്: ഹൂതി വിമതർക്കെതിരെ തിരിച്ചടി നൽകി സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങൾക്കുനേരെ സൗദി നേതൃത്വം നൽകുന്ന സഖ്യസേന വ്യോമാക്രമണം നടത്തി. അബുദാബിയിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കകമാണ് സഖ്യസേന ഹൂതികൾക്ക് നേരെ ആക്രമണം നടത്തിയത്. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Read Also: കെ ഫോണ്‍ ഇങ്ങെത്തി, പറഞ്ഞത് പ്രാവര്‍ത്തികമാക്കിയാണ് അനുഭവം: മുഖ്യമന്ത്രി പിണറായി വിജയൻ

സൗദിയിൽ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച ഉപയോഗിച്ച രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ എഫ് 15 എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ തകർത്തിരുന്നു. അതേസമയം സൗദിയിൽ നടന്നത് യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. അബുദാബിയിലെ സ്ഫോടനത്തെ യുഎഇ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും യുഎഇ മുന്നറിയിപ്പ് നൽകി.

ഭീകരാക്രമണത്തോടും ക്രിമിനൽ പ്രവർത്തനങ്ങളോടും പ്രതികരിക്കാൻ യുഎഇക്ക് എല്ലാ അവകാശവുമുണ്ട്. അന്താരാഷ്ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികൾ നടത്തിയത് ക്രൂരമായ ആക്രമണമാണ്. മേഖലയിൽ അസ്ഥിരത പടർത്താനും ഭീകരവാദം വ്യാപിപ്പിക്കാനുമാണ് ഹൂതികളുടെ ശ്രമം. സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read Also: തെറിയില്ല, തെളിനീർ മാത്രമെന്ന് പൊലീസ്: ചുരുളി സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്‌ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button