
കൊച്ചി: വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചതായി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Post Your Comments