Latest NewsKeralaNews

കോടികളുടെ കൈക്കൂലിക്കേസ്: ഒളിവിൽ പോയ ഉദ്യോഗസ്ഥൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട് : കൈക്കൂലിക്കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ജോസ്‌മോനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജോസ്മോന്‍. അദ്ദേഹം കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് അനധികൃതമായ നിരവധി ആളുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. കോടികളുടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.തുടർന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെയാണ് ജോസ്മോന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

Read Also  :  സ്വയം ഭോഗം ചെയ്യാറുണ്ടോ? എന്താണ് അതിനെപ്പറ്റി അഭിപ്രായം? ഇമ്മാതിരി പട്ടി ഷോയുമായി ഇറങ്ങരുത്, വിമർശിച്ച് ആർ ജെ സലിം

അതേസമയം ഇയാളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ജോസ്‌മോനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി നടത്തിയ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും
അധികൃതർ പറഞ്ഞു.

 

shortlink

Post Your Comments


Back to top button