KeralaNattuvarthaLatest NewsNews

സ്വയം ഭോഗം ചെയ്യാറുണ്ടോ? എന്താണ് അതിനെപ്പറ്റി അഭിപ്രായം? ഇമ്മാതിരി പട്ടി ഷോയുമായി ഇറങ്ങരുത്, വിമർശിച്ച് ആർ ജെ സലിം

തിരുവനന്തപുരം: പൊതുജനങ്ങളോട് അനാവശ്യ ചോദ്യങ്ങളുമായി രംഗത്തിറങ്ങുന്ന വ്ലോഗർമാരെ കണക്കിന് വിമർശിച്ച് ആർ ജെ സലിം. സ്വയം ഭോഗം ചെയ്യാറുണ്ടോ ? എന്താണ് അതിനെപ്പറ്റി അഭിപ്രായം എന്നൊക്കെ ചോദിച്ച് ഇനി നിരത്തിലേക്ക് ഇറങ്ങരുതെന്നാണ് ആർ ജെ സലിമിന്റെ താക്കീത്. തന്റെ ഫേസ്ബുക് കുറിപ്പിലാണ് ആർ ജെ സലിം ഇക്കാര്യം പങ്കുവച്ചത്.

Also Read:‘അവർക്കറിയാം കാരണഭൂതർ ആരാണെന്ന്: കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വി ടി ബൽറാം

‘ഈ മൈക്കും ക്യാമറയും പിടിച്ചോണ്ട് തെരുവിലേക്കിറങ്ങി പാവപ്പെട്ട തൊഴിലാളികളോടും വഴിയേപോകുന്ന പിള്ളേരോടും നിങ്ങൾ സ്വയം ഭോഗം ചെയ്യാറുണ്ടോ ? എന്താണ് അതിനെപ്പറ്റി അഭിപ്രായം ?ആണും ആണും കൂടി കല്യാണം കഴിക്കാമോ ? സ്വവർഗ്ഗ രതി തെറ്റാണോ ? എന്നൊക്കെ ചോദിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് ? പ്രൈവസി എന്നൊരു സാധനമേയില്ലേ ഇവിടെ’, ഫേസ്ബുക് കുറിപ്പിൽ ആർ ജെ സലിം ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ മൈക്കും ക്യാമറയും പിടിച്ചോണ്ട് തെരുവിലേക്കിറങ്ങി പാവപ്പെട്ട തൊഴിലാളികളോടും വഴിയേപോകുന്ന പിള്ളേരോടും നിങ്ങൾ സ്വയം ഭോഗം ചെയ്യാറുണ്ടോ ? എന്താണ് അതിനെപ്പറ്റി അഭിപ്രായം ?ആണും ആണും കൂടി കല്യാണം കഴിക്കാമോ ? സ്വവർഗ്ഗ രതി തെറ്റാണോ ? എന്നൊക്കെ ചോദിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് ? പ്രൈവസി എന്നൊരു സാധനമേയില്ലേ ഇവിടെ ?

ഇന്നലെയും കണ്ടു അങ്ങനെയൊരു വീഡിയോ. ഏഷ്യാവില്ലിൽ ഇങ്ങനെയൊരു പരിപാടി തന്നെയുണ്ട്. എന്ത് തേങ്ങയാണ് അവർ ഉദ്ദേശിക്കുന്നത് ?

അവരുടെ പുരോഗമനം സാധാരണ മനുഷ്യർക്കില്ല എന്ന് കാണിക്കാനോ ? അതോ സാധാരണക്കാരുടെ പുരോഗമനമില്ലായ്മ മാർക്കറ്റ് ചെയ്തു അവരെ പൊതുമധ്യത്തിൽ നാണം കെടുത്താനോ ?

ഒരു സമൂഹത്തിൽ പുരോഗമനം ഉണ്ടാവേണ്ടത് അതിലെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളുടെ മുന്നേറ്റം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ബോധവൽക്കരണം കൊണ്ടുമാണ്. അല്ലാതെ മൈക്കെടുത്തു നീട്ടി പ്രവിലേജില്ലാത്തവരെ വഴിയിൽ തടഞ്ഞുനിർത്തി ചൊറിഞ്ഞു പ്രകോപിപ്പിച്ചിട്ടല്ല.

അത് വെറും പട്ടി ഷോയാണ്. നിങ്ങളുടെ പ്രിവിലേജിന്റെ ഉൽപ്പന്നമായ സോഷ്യൽ എക്സ്പോഷർ കൊണ്ടുണ്ടായ പ്രോഗ്രസീവ്‌നെസിന്റെ വെറും ഷോ ഓഫാണ്. അത് എഴുപതു വയസ്സായ, ജീവിക്കാൻ പാടുപെടുന്ന ഓട്ടോ തൊഴിലാളിയോടും, ബീച്ചിൽ ഐസ്ക്രീം വിൽക്കുന്ന ചേച്ചിയോടും തീർക്കരുത്. പരമ ബോറാണ്. അതാണ് പുരോഗമനമെന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങളാണ് ദുരന്തം. ആ പാവം മനുഷ്യരല്ല.

സോഷ്യൽ എജുക്കേഷനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ആൾക്കാരെ പരിഹസിച്ചിട്ടല്ല കൂടെക്കൂടെണ്ടത്, അവരോടു മാന്യമായി സംവദിച്ചിട്ടാണ്. പ്രകോപനമല്ല ബോധവൽക്കരണം, ചൊറിയല്ല വിദ്യാഭ്യാസം.

നിങ്ങളീ പരിപാടി എല്ലാ പ്രിവിലേജ്ഉം അനുഭവിക്കുന്ന സമൂഹത്തിലെ മേലാളന്മാരോട് കാണിക്കുന്നില്ലല്ലോ. അവരെ ആരെയും നിങ്ങൾ വഴിയിൽ തടഞ്ഞു നിർത്തി സ്വയം ഭോഗം ചെയ്യാറുണ്ടോ എന്ന് ചോദിക്കാറില്ലല്ലോ. അപ്പോ പ്രൈവസിയെ ബഹുമാനിക്കാനൊക്കെ അറിയാം അല്ലേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button