NattuvarthaLatest NewsKeralaNews

പോലീസിന് നേരെയും അതിക്രമം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. നെയ്യാറ്റിന്‍കരയിലെ ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. രാവിലെ 11 മണിക്കാണ് സംഭവം നടന്നത്.

Also Read:മിസ്ഡ് കോളിലൂടെ യുവാവുമായി പരിചയപെട്ടു, ബലമായി യുവതിക്കൊപ്പം ചേർത്തുനിർത്തി ചിത്രങ്ങളെടുക്കും: ഹണിട്രാപ്പ് സംഘം പിടിയിൽ

ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോർട്ട്‌. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ത്ത അക്രമികൾ ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ കത്തിച്ച്‌ എറിയുകയായിരുന്നു. മറ്റൊരു കുപ്പി കൂടി എറിഞ്ഞെങ്കിലും ഇതിന് തീപിടിച്ചില്ല.

സ്ഥലത്ത് പൊലീസുകാര്‍ എത്തുമ്പോഴേക്കും പ്രതികള്‍ ബൈക്കില്‍ സ്ഥലംവിട്ടിരുന്നു. ഇവർക്ക് പിറകെ ദീർഘാദൂരം പൊലീസ് പിന്തുടര്‍ന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. സ്ഥലത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button