കണ്ണൂര്‍: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്എസ് ജിതേഷിനെ (22)യാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന പരോള്‍ ഉപാധി ലംഘിച്ചാണ് പ്രതി കണ്ണൂരിലെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആന്തൂര്‍ നഗരസഭ പരിധിയിലുള്ള പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് തളിപ്പറമ്പ് പോലീസ് ജനുവരിയില്‍ ജിതേഷിനെ അറസ്റ്റു ചെയ്തത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിടെ പ്രതി പരോളില്‍ പുറത്തിറങ്ങുകയായിരുന്നു.
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും
കണ്ണൂര്‍ ആന്തൂര്‍ നഗരസഭ പരിധിയില്‍ തന്നെയുള്ള മറ്റൊരു പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പോലീസ് വീണ്ടും പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ധര്‍മ്മശാലയ്ക്ക് സമീപത്തെ പമ്പ് ഹൗസിലേക്ക് പ്രതി കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments