Latest NewsIndia

ഭാര്യയെ നശിപ്പിച്ചവനെ യുവാവ് ബോംബ് വച്ചു കൊന്നു : പക മൂത്ത ഭർത്താവ് ബോംബുണ്ടാക്കിയത് ഇന്റർനെറ്റ് നോക്കി

രത്ലം: ഭാര്യയെ നശിപ്പിച്ചവനെ ഭർത്താവ് ബോംബ് വച്ച് കൊന്നു. മധ്യപ്രദേശിലെ രത്നം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ, 32 വയസുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി നാലാം തീയതി ആണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ലാൽ സിംഗ്, തന്റെ കൃഷിയിടത്തിൽ നിൽക്കവേയാണ് കുഴൽ കിണറിന് സമീപം സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന്, വിദഗ്ധ പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും ഫോറൻസിക് വിഭാഗം കണ്ടെടുത്തു.

തന്റെ ഭാര്യയെ നശിപ്പിച്ച ലാൽ സിങ്ങിനോട് യുവതിയുടെ ഭർത്താവ് പകരം വീട്ടിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മന്ദ്സൗർ മേഖലയിൽ നിന്നും പിടികൂടിയ യുവാവ്, പോലീസിനോട് സത്യങ്ങൾ തുറന്നു പറയുകയായിരുന്നു. ബോംബുണ്ടാക്കാൻ ഇന്റർനെറ്റിൽ നോക്കിയാണ് താൻ പഠിച്ചതെന്നും ഇയാൾ കുറ്റസമ്മതം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button